ആകാശ് അംബാനി വിവാഹിതനാകുന്നു… വധു ആരാണെന്നോ…?

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് വധു. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക.

ഡിസംബര്‍ മാസത്തോടെ വിവാഹം നടത്താനാണ് രണ്ട് കുടുംബാംഗങ്ങളുടേയും തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വരുന്ന ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് അറിയുന്നത്. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്.

ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. വിവാഹ നിശ്ചയം ഏതാനും ആഴ്ചകള്‍ക്കുള്ളിലും വിവാഹം ഡിസംബറിലും നടക്കുമെന്നാണു പറയുന്നതെങ്കിലും ഇരു കുടുംബങ്ങളും ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

ചടങ്ങ് ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് അടുത്ത ബന്ധു പറഞ്ഞു. റസല്‍ മേത്തയുടെയും മോണയുടെയും മൂന്നു മക്കളില്‍ ഇളയവളാണു ശ്ലോക. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്.

വിവാദ രത്നവ്യാപാരി നീരവ് മോദി ശ്ലോകയുടെ അമ്മയുടെ ബന്ധുവാണ്. ആകാശിന്റെ ഇരട്ട സഹോദരി ഇഷ വിവാഹത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇളയ സഹോദരന്‍ ആനന്ദ്.

pathram desk 1:
Related Post
Leave a Comment