ഭര്‍ത്താവിന്റെ അമിത മദ്യപാനം: സഹികെട്ട ഭാര്യ മന്ത്രവാദിയുടെ സഹായത്തോടെ ചെയ്തത്…

ന്യൂഡല്‍ഹി: അമിതമായുള്ള ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട ഭാര്യ മന്ത്രവാദിയെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. 54 കാരനായ ഡി.എസ്. മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ടെ് ഇയാളുടെ ഭാര്യ രമയെയും കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ മദ്യപാനം കുടുംബത്തിന് 12 ലക്ഷത്തിന്റെ ബാധ്യതയുണ്ടാക്കിയെന്നും ഇതില്‍ സഹികെട്ടാണ് മന്ത്രവാദിയുടെ സഹായത്താല്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു. മരണത്തിലെ അസ്വഭാവികത തോന്നിയ മൂര്‍ത്തിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയതും ഭാര്യയും മന്ത്രവാദിയും പിടിയിലാകുന്നതും. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു മൂര്‍ത്തി.

pathram desk 1:
Related Post
Leave a Comment