കാനത്തിന്റെ വിശ്വസ്തനും ഇസ്മയിലിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനും സെക്രട്ടറിയും പുറത്തേക്ക്; സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ വഴിച്ചുപണി, ബിജിമോള്‍ തിരിച്ചെത്തി

മലപ്പുറം: മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ വെളിയം രാജനും സെക്രട്ടറി എ.കെ.ചന്ദ്രനും അടക്കം നാലു പേര്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തേക്ക്.

രാജനും ചന്ദ്രനും പകരം തിരുവനന്തപുരത്ത് നിന്നുള്ള ജെ.വേണുഗോപാലന്‍ നായര്‍ ചെയര്‍മാനായുള്ള പുതിയ കണ്‍ട്രോള്‍ കമ്മിഷനെ സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാനസമിതിയിലെ അഴിച്ചു പണി കാനം പക്ഷത്തിനു കനത്ത തിരിച്ചടിയാണ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തന്‍ വാഴൂര്‍ സോമനെ അഴിമതി ആരോപണത്തെ തുടര്‍ന്ന് കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.

കോലിയക്കോട് ദാമോദരന്‍ നായരെയും കണ്‍ട്രോള്‍ കമ്മീഷനില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. അതേസമയം കെ.ഇ ഇസ്മയില്‍ പക്ഷ നേതാവായ എം.പി.അച്യുതനേയും ഒഴിവാക്കി. ഗോഡ്ഫാദര്‍ പരാമര്‍ശത്തെ തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലില്‍ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ട ഇ.എസ് ബിജിമോള്‍ എം.എല്‍.എ സിമിതില്‍ തിരിച്ചുവന്നിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment