ലണ്ടന്‍: കേരളത്തില്‍ മുലയൂട്ടല്‍ വിവാദം കത്തിപ്പടരുമ്പോള്‍ മുലപ്പാലില്‍ നിന്ന് വിദേശ യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! അതേ അത്ഭുതപ്പെടേണ്ട, ലണ്ടണിലെ സ്ഥിരതാമസക്കാരിയായ റഫീല ലാംപ്രൗ എന്ന 26കാരിയാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്. കുഞ്ഞിന് കൊടുത്ത് ബാക്കി വരുന്ന മുലപ്പാല്‍ ബോഡി ബില്‍ഡേഴ്സിന് വിറ്റാണ് യുവതി പണം സമ്പാദിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് റഫീല തന്റെ ആണ്‍കുഞ്ഞ് ആഞ്ചെലോയ്ക്ക് ജന്മം നല്‍കിയത്. തന്റെ മകന് കുടിക്കാനുള്ളതിനേക്കാള് കൂടുതല്‍ മുലപ്പാല്‍ ഉണ്ടെന്ന് മനസിലാക്കിയ യുവതി ഇത് വില്ക്കാന് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ബോഡി ബില്‍ഡേഴ്സിനെ സമീപിക്കുകയും മുലപ്പാല്‍ കവറിലാക്കി നല്കുകയുമായിരിന്നു. ഇത്തരത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് റഫീല സമ്പാദിച്ചത്. മസില് ഉണ്ടാകാന്‍ മുലപ്പാല്‍ നല്ലതാണെന്നാണ് ബോഡി ബില്‍ഡേഴ്സ് പറയുന്നതെന്ന് യുവതി പറഞ്ഞു.
ഇപ്പോള്‍ ആവശ്യം അനുസരിച്ച് മാത്രമാണ് മുലപ്പാല്‍ നല്‍കുന്നത്. ഇത്തരത്തില്‍ നല്‍കുന്നത് കൊണ്ട് തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ആവശ്യക്കാര്‍ കൂടി വരുന്നുണ്ടെന്നും റഫീല പറയുന്നു. എത്രനാള്‍ വരെ തനിക്ക് ഈ ബിസിനസ് ചെയ്യാന്‍ പറ്റുമെന്ന് അറിയില്ലെന്നും, എന്നാല്‍ പറ്റുന്നത്രെയും കാലം ചെയ്യുമെന്നും യുവതി പറയുന്നു.
സാധാരണ പാലിനേക്കാള്‍ മികച്ച മുലപ്പാലില്‍ കലോറികളും ഹോര്‍മോണുകളും കൂടുതല്‍ കാണപ്പെടുന്നു. ബോഡി ബില്‍ഡേഴ്സിന് ഇത് ഉപകാരപ്രദമാണെന്നും തെളിയിക്കപ്പെട്ടതാണ്.
Leave a Comment