മോഹന്‍ ലാല്‍ വീട്ടിലെത്തിയാല്‍ തനിക്ക് പേടിയായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍!!!

മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് ചെറുപ്പക്കാലത്ത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കല്ല്യാണി ചെറുപ്പകാലത്തെ തന്റെ ഈ ഭയം തുറന്നു പറഞ്ഞത്.

‘ചിത്രം’ റിലീസാകുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട് ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്.

അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു മനസ്സിലാക്കി. കല്ല്യാണി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment