കുടിയന്മാര്‍ക്ക് സന്തോഷ വാര്‍ത്ത… സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കും

കോഴിക്കോട്: മദ്യാപാനികള്‍ക്ക് സന്തോഷ വാര്‍ത്ത, സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കാനുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ബാറുകള്‍ക്ക് അനുമതി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ദൂരപരിധി നിയമത്തെ തുടര്‍ന്ന് പൂട്ടിയ മൂന്ന് ത്രീ സ്റ്റാര്‍ ബാറുകളും 149 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉടന്‍ തുറക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുള്ള അഞ്ച് ഹോട്ടലുകള്‍ക്കും സ്റ്റാര്‍ ക്ളാസിഫിക്കേഷന്‍ കിട്ടുന്ന മുറയ്ക്ക് ബാറുകള്‍ തുറന്ന് കിട്ടും.

282 ബാറുകളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 60 എണ്ണത്തിന് ഈ സര്‍ക്കാരാണ് അനുമതി നല്‍കിയത്. 426 ബിയര്‍ വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി 730 ബാറുകള്‍ പൂട്ടിയിരുന്നെങ്കിലും 25 ഓളം ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരിന്നു.

pathram desk 1:
Related Post
Leave a Comment