മേഘാലയയില്‍ കോണ്‍ഗ്രസ്, നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യം,തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ സാന്നിധ്യമുറപ്പിച്ച് ബി.ജെ.പി. 25 വര്‍ഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലും നേടാന്‍ കഴിയാതിരുന്ന ബി.ജെ.പിയാണ് നാല്‍പ്പതോളം സീറ്റുകളുമായി ലീഡ് ചെയ്യുന്നത്. നാഗാലാന്‍ഡിലും ബി.ജെ.പി സഖ്യംതന്നെയാണ് വിജയത്തിലേക്ക് നീങ്ങുന്നത്. 33 സീറ്റുകളില്‍ ബി.ജെ.പി-എന്‍.ഡി.പി.പി സഖ്യം മുന്നേറുകയാണ്. അതേസമയം, ആദ്യം ലീഡ് നിലനിര്‍ത്തിയ എന്‍.പി.എഫ് പിന്നീട് മെല്ലെ താഴേക്ക് പതിയുന്ന കാഴ്ച്ചയാണ് ഉണ്ടായത്. ഒരു സീറ്റില്‍ മാത്രം ലീഡുണ്ടായിരുന്ന കോണ്‍ഗ്രസ് പിന്നീട് സംപൂജ്യരായി. മറ്റുള്ളവര്‍ അഞ്ചു സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

അതേസമയം, മേഘാലയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 25 സീറ്റിലാണ് കോണ്‍ഗ്രസ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ ചേര്‍ത്ത് ബിജെപി രൂപവത്കരിച്ച നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമായ എന്‍.പി.പി 11 സീറ്റില്‍ മുന്നിലുണ്ട്. മറ്റുള്ളവര്‍ 14 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ത്രിപുര

(ആകെ സീറ്റ് -59)

ബിജെപി- 41
സിപിഎം- 18

കോണ്‍ഗ്രസ് 0
മറ്റുള്ളവര്‍- 0

മേഘാലയ

(ആകെ സീറ്റ്- 59)

കോണ്‍ഗ്രസ് 21
എന്‍പിപി- 16
ബിജെപി- 4
മറ്റുള്ളവര്‍- 18

നാഗാലാന്‍ഡ്

(ആകെ സീറ്റ്- 60)

എന്‍പിഎഫ്-30

എന്‍ഡിപിപി- 25
കോണ്‍ഗ്രസ്- 0
മറ്റുള്ളവര്‍- 5

pathram desk 2:
Related Post
Leave a Comment