കൊച്ചി: വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് സമരം പ്രഖ്യാപിച്ച നഴ്‌സസ് അസോസിയേഷനുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയം. നഴ്‌സുമാരുടെ ആവശ്യങ്ങല്‍ സംബന്ധിച്ച് ചര്‍ച്ചയില്‍ തീരുമാനമായില്ല. സര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും നഴ്‌സുമാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് അഞ്ചാം തീയതി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ആശുപത്രി മാനേജ്മെന്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച് പണഇമുടക്ക് കോടതി തടഞ്ഞു. തുടര്‍ന്നാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാല അവധി എടുത്ത് പ്രതിഷേധിക്കാന്‍ നഴ്സുമാര്‍ തീരുമാനിച്ചത്.
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രഖ്യാപിച്ച വേതന വര്‍ധന നടപ്പാക്കുന്നതില്‍ പോലും സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണെന്നും നഴ്സുമാരുടെ സംഘടന ആരോപിക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000 ഓളം വരുന്ന നഴ്സുമാരാണ് അനിശ്ചിതകാല ലീവെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്.
Leave a Comment