അഗര്‍ത്തല: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ത്രിപുരയില്‍ സി.പി.ഐ.എം മുന്നേറുന്നു. 26 സീറ്റില്‍ ഇടതുപക്ഷവും 24 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും സാന്നിധ്യമറിയിച്ചു. മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബിജെപിയെ കോണ്‍ഗ്രസ് പിന്നിലാക്കി. 15 സീറ്റില്‍ ലീഡ് നേടി കോണ്‍ഗ്രസ് കളത്തിലേക്കു തിരിച്ചെത്തി. എന്‍പിപി 9 സീറ്റുകളിലും ബിജെപി 5 സീറ്റിലും ലീഡ് ചെയ്യുന്നു.
ഫലസൂചനകള്‍ മാറി മറിയുന്ന ത്രിപുരയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസ് കാര്യമായ വെല്ലുവിളി ഉയര്‍ത്താത്ത സംസ്ഥാനത്ത് സിപി.ഐ.എമ്മും ബി.ജെ.പിയും തമ്മിലാണ് മത്സരം.
മേഘാലയയില്‍ കോണ്‍ഗ്രസ് 7 സീറ്റിലും ബി.ജെ.പി അഞ്ചിടത്തും മുന്നേറുമ്പോള്‍ എന്‍.പി.പി 11 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്. നാഗാലാന്‍ഡില്‍ 12 സീറ്റില്‍ ബി.ജെ.പിയും 3 സീറ്റില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.
92 ശതമാനം വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ച ത്രിപുരയില്‍ എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിക്കുന്നത് ബി.ജെ.പിക്കാണ്. ആകെയുള്ള അറുപത് സീറ്റില്‍ 44 മുതല്‍ 50 സീറ്റ് വരെ നേടി ബി.ജെ.പി ഐ.പി.എഫ്ടി സഖ്യം ഭരണം പിടിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോള്‍ പ്രവചനം. 35 മുതല്‍ 45 സീറ്റ് വരെ നേടുമെന്ന് ന്യൂസെ എക്സ് എക്സിറ്റ്പോളും പറയുന്നു.
പക്ഷേ 40 സീറ്റിലധികം നേടി അനായാസ വിജയം സ്വന്തമാക്കാനാകുമെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. നാഗാലാഡും ബി.ജെ.പി പിടിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ പതിനെട്ട് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് ഭരണ കക്ഷിയായ എന്‍.പി.എഫുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത ബി.ജെ.പിയുടെ അധികാര മോഹങ്ങള്‍ക്ക് തിരിച്ചടിയാണ്.
Leave a Comment