പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി,കെ.ഇ.ഇസ്മയിലിനെതിരായ സിപിഐ കുറ്റപത്രം പുറത്ത്

മലപ്പുറം: കെ.ഇ.ഇസ്മയിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മുതിര്‍ന്ന പാര്‍ട്ടി നേതാവായ കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്കു നിരക്കാത്ത വിധം ആഡംബര ഹോട്ടലില്‍ താമസിച്ചു. വിഷയത്തില്‍ വസ്തുതകള്‍ വിശദീകരിക്കാന്‍ പോലും അദ്ദേഹം തയാറായില്ല എന്നിങ്ങനെയാണ് ഇസ്മയിലിനെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങള്‍.

പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു നില്‍ക്കവെയാണ് കെ.ഇ. ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്.

pathram desk 2:
Related Post
Leave a Comment