സത്യത്തില്‍ എന്താ ഉദ്ദേശിച്ചത്.? ടിനി ടോമിന്റെ ഫേസ്ബുക്ക്‌പോസ്റ്റില്‍ തലപുകഞ്ഞ് ആരാധകര്‍

കൊച്ചി: ടിനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.നടന്‍ മമ്മൂട്ടിയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് ടിനി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘ബിഗ് ബി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തില്‍ ടിനി ടാഗ് ചെയ്തത് ടിനിയെ തന്നെയാണ്.ടിനി ടോം എന്ന പേരിലുള്ള മറ്റൊരു ഫേസ്ബുക്ക് പ്രൊഫൈലിനെയാണ് ടിനി തന്റെ വെരിഫൈ ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജില്‍ ഇട്ട ചിത്രത്തില്‍ ടാഗ് ചെയ്തിരിക്കുന്നത്. ടിനിയുടെ തന്നെ അക്കൗണ്ടാണ് ഇതെന്നാണ് കരുതുന്നത്.

എന്നാല്‍ ഈ പോസ്റ്റ് പുറത്തുവന്നതോടെ ആരാധകര്‍ ഒന്ന് ഞെട്ടി. ടിനി ടോം മമ്മൂട്ടിയെ ട്രോളിയതാണോ എന്നാണ് പലരും ചോദിക്കുന്നത്. മമ്മൂട്ടിയ്ക്കു വേണ്ടി പല ചിത്രങ്ങളിലും ഡ്യൂപ്പ് വേഷത്തില്‍ എത്തി എന്ന ആരോപണം ‘ടിനി’ നേരിടുന്നുണ്ട്. അങ്ങനെയിരിക്കെ ‘ടിനി ടോമിനൊപ്പം ടിനി ടോം’ എന്ന് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ കാണുന്നത് ആരാധകരില്‍ ഇത്തരം സംശയങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

pathram desk 2:
Related Post
Leave a Comment