പ്രിയാ വാര്യറുടെ സെക്കന്‍ഡുകള്‍ക്കാണ് വില !

‘ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ പ്രിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. ഇതോടെ സോഷ്യല്‍ മീഡിയയിലെ വിലയേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ.

പ്രിയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്. താരത്തിന്റെ ഫാന്‍ഫോളോവേഴ്സിനെ കണ്ടുകൊണ്ട് പ്രിയയെ തേടി പ്രമുഖ ബ്രാന്‍ഡുകള്‍ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ അന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിംഗ് വഴി ലക്ഷങ്ങള്‍ താരം നേടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപയാണ് പ്രിയ വാങ്ങുന്നതെന്നാണ് വിവരം. ബോളിവുഡ് താരങ്ങള്‍ക്കും മുകളിലാണ് ഇതെന്നാണ് ഖബ്ബര്‍ സിംഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നത്. പ്രൊമോഷണല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ഇതിനോടകം പ്രിയയുടെ പേജില്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ശരിയാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍നിര ബോളിവുഡ് താരങ്ങളേക്കാള്‍ വിലയേറിയ താരമായി പ്രിയമാറും.

pathram desk 2:
Related Post
Leave a Comment