വാടകയ്ക്ക് പകരം വീട്ടുടമസ്ഥനുമായി സെക്‌സ്; രണ്ടര ലക്ഷത്തോളം യുവതികള്‍ ‘റെന്റ് ഫോര്‍ സെക്‌സില്‍’ !!!

ബ്രിട്ടണിലെ ‘റെന്റ് ഫോര്‍ സെക്‌സി’നെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തള്‍ വന്നിരിന്നു. എന്നാല്‍ വാടക നല്‍കുന്നതിന് പകരമായി ബ്രിട്ടനിലെ രണ്ടരലക്ഷത്തോളം യുവതികള്‍ വീട്ടുടമയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സെക്സിലേര്‍പ്പെടാറുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. റെന്റ് ഫോര്‍ സെക്സ് എന്ന ട്രെന്‍ഡിനെ കുറിച്ചുള്ള വിശദമായിതന്നെ ഡോക്യുമെന്ററിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

ബിബിസി റിപ്പോര്‍ട്ടര്‍ എല്ലി ഫല്‍ന്‍ നടത്തിയ രഹസ്യാന്വേഷണത്തിലൂടെയാണ് സംഭവം പുറത്തുവരുന്നത്. വാടകയ്ക്ക് വീടെടുക്കുന്നതിന് സെക്സ് പകരം നല്‍കുന്നതിലും ഇത്തരത്തില്‍ വീട് വാടകയ്ക്ക് നല്‍കുന്നതിലും പലര്‍ക്കും യാതൊരു അസ്വാഭാവികതയും തോന്നുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താമസിക്കാന്‍ ഒരു വീട് സൗജന്യമായി കിട്ടുമെങ്കില്‍ പിന്നെ അതിന് പകരം സെക്സ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് ഒരു സ്ത്രീ കാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു.

ബിബിസി ത്രീയിലാണ് എല്ലി അണ്ടര്‍കവര്‍: റെന്റ് ഫോര്‍ സെക്സ് എന്ന ഡോക്യുമെന്ററി വന്നത്. തന്റെ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ മറ്റൊരു വീട് കൂടി പണിത വീട്ടുടമസ്ഥനെയും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്. താനുമായി സെക്സിന് തയ്യാറായാല്‍ സൗജന്യമായി താമസിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് ഇയാള്‍ പറയുന്നുണ്ട്. ആഴ്ചയില്‍ ഒരു തവണ ലൈംഗിക ബന്ധത്തിന് സമ്മതിച്ചാല്‍ മതിയെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

വാടകയിലുണ്ടായ വന്‍തോതിലുള്ള വര്‍ധനയാണ് ഇത്തരമൊരു ട്രെന്‍ഡിന് തുടക്കമിട്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, അന്തിയുറങ്ങാന്‍ വീടുനല്‍കിയതിന് പകരമായി സെക്സ് നല്‍കിയ ബ്രിട്ടീഷ് യുവതികളുടെ എണ്ണം രണ്ടരലക്ഷത്തോളമാണെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഹൗസിങ് ചാരിറ്റിയായ ഷെല്‍റ്റര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്.

വാടക നല്‍കാന്‍ വരുമാനം പോരാതായതോടെ, സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ക്രെയ്ഗ്ലിസ്റ്റ് പോലുള്ള ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ വരുന്ന പരസ്യങ്ങളിലേറെയും ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. താമസിക്കാന്‍ മറ്റൊരിടം കിട്ടിയില്ലെങ്കില്‍, ഇതൊരു മാര്‍ഗമായി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് എല്ലിയുമായി സംസരിച്ച 18കാരിയായ ഷോളി പറയുന്നു.

pathram desk 1:
Related Post
Leave a Comment