മുംബൈ: താരറാണി ശ്രീദേവി ഇനി ഓര്‍മളില്‍ മാത്രം. മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ ശ്രീദേവിയുടെ സംസ്‌കാരകര്‍മങ്ങള്‍ നടന്നു. ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിയുടെ ചിതയ്ക്കു തീ കൊളുത്തി. മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ ബോണിയുടെ സമീപമുണ്ടായിരുന്നു. ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നു വൈകുന്നേരം രണ്ട് മണിയോടെയാണ് ആരംഭിച്ചത്. വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ മൃതദേഹം പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ശ്രീദേവിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരുള്‍പ്പടെ ആയിരങ്ങള്‍ സെലിബ്രേഷന്‍സ് ക്ലബ്ബില്‍ എത്തി. തബു, ഹേമ മാലിനി, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സുസ്മിത സെന്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Leave a Comment