മഞ്ചേരിയില്‍ പീഡനശ്രമം തടയുന്നതിനിടെ യുവതിയുടെ ഒന്‍പതു മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു!!!

മഞ്ചേരി: മഞ്ചേരിയില്‍ തെരുവില്‍ അന്തിയുറങ്ങുന്ന യുവതിയ്ക്ക് നേരെ പീഡനശ്രമം. തടയുന്നതിനിടെ യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. മലപ്പുറം മഞ്ചേരിയില്‍ തെരുവില്‍ അന്തിയുറങ്ങുന്ന യുവതിയ്ക്കും കുട്ടികള്‍ക്കും നേരെയാണ് അതിക്രമം ഉണ്ടായത്. സ്ഥിരം ശല്ല്യക്കാരനായ അയൂബാണ് അക്രമിക്കാന്‍ ശ്രമിച്ചതെന്ന് കാണിച്ച് യുവതിയും കുടുംബവും പൊലീസിനെ സമീപിച്ചെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന കുടുംബത്തിലെ ഒന്‍പതു മാസം പ്രായമുളള പെണ്‍കുഞ്ഞിനാണു വെട്ടേറ്റത്. ബസ് സ്റ്റാന്‍ഡിലെ സ്ഥിരം ശല്യക്കാരനായ അയൂബാണ് വെട്ടിയതെന്ന് കുട്ടിയുടെ അമ്മയും ദൃക്സാക്ഷികളും പറയുന്നു. അമ്മയും സഹോദരനും ചേര്‍ന്ന് പീഡനശ്രമം തടയുമ്പോള്‍ പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിലാണു വെട്ടേറ്റത്.

ആക്രമണത്തിന് പിന്നാലെ പരാതി അറിയിച്ചെങ്കിലും പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പോലും തയാറായില്ലെന്നാണ് കുട്ടിയുടെ അച്ഛന്‍ പറയുന്നു. അതേസമയം, വെട്ടേറ്റ കുഞ്ഞിനേയും അമ്മയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

pathram desk 1:
Related Post
Leave a Comment