വിവാദങ്ങള്‍ ഓരോന്നായി സായി പല്ലവിയുടെ പുറകെ കൂടിയിരിക്കുകയാണ്. കന്നഡ നടന്‍ നാഗശൗര്യയ സായിയെക്കുറിച്ച് പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
സായി പല്ലവിയുടെ വാക്കുകള്‍
‘നാഗശൗര്യയുടെ ഇന്റര്‍വ്യൂ ഞാനും കണ്ടിരുന്നു, ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഞെട്ടി പോയി. ഇത് കണ്ടശേഷം ഞാന്‍ സംവിധായകന്‍ എ.എല്‍. വിജയ്, ഛായാഗ്രാഹകന്‍ നീരവ് ഷാ എന്നിവരെ വിളിച്ച് അന്വേഷിച്ചു. സെറ്റില്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ഇല്ല എന്നായിരുന്നു അവരുടെ മറുപടി. എന്തുകൊണ്ടാണ് ശൗര്യ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്. -സായി പല്ലവി പറഞ്ഞു.
എല്ലാവരും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും വേണ്ടിയാണ് വര്‍ക്ക് ചെയ്യുന്നതെന്നും എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അവരത് തന്നോടായിരുന്നു പറയേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. നാഗശൗര്യ നല്ല നടനാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് തന്നെക്കുറിച്ച് അങ്ങനെയൊക്കെ പറയുന്നതെന്ന് അറിയില്ലെന്നും സായി പറഞ്ഞു.
Leave a Comment