രണ്ടു ദിവസം പിന്തുടര്‍ന്നാണ് ശുഹൈബിനെ വധിച്ചത്; നിര്‍ണ്ണായക വെളിപ്പെടുത്തല്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുന്നതിനായി കൊലയാളി സംഘം തുടര്‍ച്ചയായി രണ്ടുദിവസം ശുഹൈബിനെ പിന്തുടര്‍ന്നതായി സൂചന. ഇതു സംബന്ധിച്ച് ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നീ പ്രതികള്‍ പോലീസിനു മൊഴി നല്‍കി.

പ്രതികള്‍ 11, 12 തിയതികളില്‍ വാടകയ്‌ക്കെടുത്ത കാറില്‍ ശുഹൈബിനെ പിന്തുടര്‍ന്നത്. എന്നാല്‍ ആദ്യദിവസം ഒപ്പം ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ ആക്രമിക്കാതെ മടങ്ങുകയായിരുന്നുവെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. രണ്ടാം ദിവസം ഇവര്‍ ശുഹൈബിനെ ആക്രമിക്കുകയും ചെയ്തു.ഇതേവരെ ആറു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരനാണ്. കൊലപാതകത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികള്‍ ബംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താമസിച്ചുവരികയായിരുന്നു.

pathram desk 2:
Related Post
Leave a Comment