ശ്രീദേവി മരിച്ചത് ബാത്ത്‌റൂമില്‍ കുഴഞ്ഞ് വീണ്!!! പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പുരോഗമിക്കുന്നു, മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകും

ദുബൈ: ശ്രീദേവിയുടെ മരണം ബാത്ത്റൂമില്‍ കുഴഞ്ഞുവീണാണെന്ന് റിപ്പോര്‍ട്ട്. ദുബൈ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ബാത്ത്റൂമിലാണ് ശ്രീദേവി കുഴഞ്ഞുവീഴുകയായിരിന്നു. തുടര്‍ന്ന് റാഷിദിയ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരിന്നു. ബര്‍ദുബൈ പൊലീസ് കേസെടുത്തു. ശ്രീദേവിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകുമെന്നാണ് സൂചന. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ മുംബൈയിലെത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെ യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടേക്കാവും മൃതദേഹം കൊണ്ടുവരിക. എന്നാല്‍ സംസ്‌കാര ചടങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല.

നടനും ബന്ധുവുായ മോഹിത് മര്‍വയുടെ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ഖൈമയില്‍ എത്തിയത്. ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുഷിയും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചത്.

pathram desk 1:
Related Post
Leave a Comment