ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം.
മൃതദേഹം ദുബായില്‍ നിന്നും ഇന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടേക്കാവും മൃതദേഹം കൊണ്ടുവരിക. എന്നാല്‍ സംസ്‌കാര ചടങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല.

pathram:
Related Post
Leave a Comment