മാണിക്യമലര്‍ പാടി പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വിഡിയോ….

ഒമറിന്റെ അഡാറ് ലവിലെ മാണിക്യ മലരായ പൂവ്് പോളണ്ടിലും സീപ്പര്‍ ഹിറ്റ്. പാട്ടിലെ നായിക പ്രിയക്ക് ഇപ്പോള്‍ പോളണ്ടിലും ഫാന്‍സുണ്ട്. മാണിക്യമലര്‍ പാടിയ പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
പോളണ്ടിനെ പറ്റി ഇനി മിണ്ടാമെന്ന അടിക്കുറിപ്പോടെ മാണിക്യ മലര്‍ ആരാധകര്‍ പോളണ്ട് വെര്‍ഷന്‍ ഏറ്റെടുത്തുകഴിഞ്ഞു. പ്രിയയ്ക്ക് വേണ്ടിയാണ് പാട്ട് പാടുന്നതെന്നാണ് കുട്ടി വീഡിയോയില്‍ പറയുന്നത്.
നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തു. പാക്ക് ഗായിക നാസിയ അമിന്‍ മുഹമ്മദും മുന്‍പ് മാണിക്യ മലരിന്റെ പാകിസ്താനി വേര്‍ഷന്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാക്കിയിരുന്നു.

pathram:
Related Post
Leave a Comment