നിങ്ങള്‍ വലിയ തോല്‍വിയാട്ടോ…….പുതിയ സമരമുറയുമായെത്തിയ കുമ്മനത്തെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

അട്ടപ്പാടിയിലെ ആദിവാസിയായ മധുവിന്റെ മരണത്തില്‍ വേറിട്ട പ്രതിഷേധമെന്ന പേരില്‍ കൈകള്‍ കൂട്ടിക്കെട്ടി സോഷ്യല്‍മീഡിയില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ പൊങ്കാല. മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന് പിന്തുണ അര്‍പ്പിക്കാനെന്ന പേരില്‍ കുമ്മനം നടത്തിയ ഫോട്ടോ പ്രദര്‍ശനം മനസാക്ഷിയില്ലാത്ത പ്രവൃത്തിയായിപ്പോയെന്ന് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നു.

‘ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്’ എന്ന ടാഗ് ലൈനും ചിത്രത്തിലുണ്ട്. തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്ന് ബിജെപി വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതേസമയം ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. അറസ്റ്റ് എട്ട് പേര്‍ക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.

pathram desk 2:
Related Post
Leave a Comment