മധുവില്‍ ആളിക്കത്തി സോഷ്യല്‍മീഡിയ, പ്രതിഷേധം കനക്കുന്നു

ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്ന മധുവിനൊപ്പം ചേര്‍ന്ന് സോഷ്യല്‍മീഡിയ. ജസ്റ്റിസ് ഫോര്‍ മധു ഹാഷ് ടാഗുകളുമായി നിരവധിപേരാണ് മധുവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. സിനിമാതാരങ്ങളുള്‍പ്പെടെ നിരവധിപേര്‍ ഫേസ്ബുക്കിലും മറ്റും മധുവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

മധുവിന്റെ അസ്വാഭാവിക മരണത്തില്‍ പ്രതിഷേധം കനക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ആദിവാസി ഊരുകളില്‍ നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രതികളെ പിടികൂടിയശേഷം മാത്രം പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ് മധുവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് അഗളിയില്‍ തടയുന്ന സ്ഥിതി വരെയുണ്ടായി.


pathram desk 2:
Related Post
Leave a Comment