ശുഹൈബ് വധക്കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി.ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരടക്കം മൂന്ന് സാക്ഷികള്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ എത്തി. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പരേഡ്.

ശുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് ഇല്ലെന്നു നേരത്തെ റിയാസ് തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഇവരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ കേസ് ദുര്‍ബലമാകും. കുറ്റപത്രം സമര്‍പ്പിച്ചാലും വിചാരണ വേളയില്‍ ആകാശിനും റിജിന്‍രാജിനും രക്ഷപ്പെടാനുള്ള വഴിതുറക്കും.

pathram desk 2:
Related Post
Leave a Comment