തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യു രംഗത്തെത്തി. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല. കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും. എങ്കിലും കൊല്ലുന്നതിന് മുമ്പ് സെല്‍ഫിയെടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
സാക്ഷര സംസ്‌കാര കേരളമേ ലജ്ജിക്കുക…
ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന മാനസീകാസ്വാസ്ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ.
മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും.
എങ്കിലും കൊല്ലപ്പെടുന്നതിനു മുമ്പ് കൈകള്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം.
Leave a Comment