കീര്‍ത്തി സുരേഷ് മറ്റുള്ളവരെയെല്ലാം ബുദ്ധിമുട്ടുക്കുകയാണെന്ന് നിര്‍മ്മാതാവും സംവിധായകനുമടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തെന്നിന്ത്യനന്‍ സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. പ്രൊഫഷനലായ നടി എന്നാണ് കീര്‍ത്തിയെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാരംഗത്തുള്ളവരുടെ അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ നടിയ്ക്കെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ് തെലുങ്ക് സിനിമാരംഗത്തെ സംവിധായകരും നിര്‍മ്മാതാക്കളും. ഷൂട്ടിങ് സെറ്റില്‍ മേക്കപ്പിനായി നടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി. വളരെ നേരത്തെ സെറ്റില്‍ എത്തുന്ന നടി മണിക്കൂറുകള്‍ക്ക് ശേഷമാണ് മേക്കപ്പ് ചെയ്തു വരുന്നത്. സെറ്റില്‍ ഉള്ള നിര്‍മാതാക്കളും സംവിധായകരും ഒരുപോലെ കുറ്റപ്പെടുത്തുന്ന ഒരു കാര്യമാണ് ഇത്.
തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. എത്ര നേരത്തെ സെറ്റിലെത്തിയാലും മേയ്ക്കപ്പെല്ലാം കഴിഞ്ഞ് കാരവനില്‍ നിന്ന് കീര്‍ത്തി ഇറങ്ങുമ്പോള്‍ രാവിലെ 11മണികഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീര്‍ത്തി അത് മാറ്റാന്‍ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും സിനിമയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.
അതേസമയം കൈനിറയെ ചിത്രങ്ങളാണ് കീര്‍ത്തിക്കിപ്പോള്‍ , എല്ലാം തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം. വിക്രം നായകനാകുന്ന സാമി 2, വിശാലിന്റെ സണ്ടക്കോഴി 2, വിജയ്-മുരുകദോസ് ചിത്രം. ഇവയാണ് കീര്‍ത്തിയുടെ പുതിയ പ്രോജക്ടുകള്‍.

pathram:
Related Post
Leave a Comment