ഭോപ്പാല്‍: പ്രാക്ടിക്കല്‍ ക്ലാസിനായി സ്‌കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തലയറുത്ത് കൊന്നു. പൂജ പാനിക് എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ അനുപ്പുര്‍ ജില്ലയിലെ കോത്മയിലായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് ബയോളജി പ്രക്ടിക്കല്‍ ക്ലാസിനായി സ്‌കൂളില്‍ എത്തിയപ്പോഴായിരിന്നു സംഭവം.
ഉച്ചയ്ക്കു 12.30ന് സ്‌കൂളിലേക്ക് പ്രവേശിച്ച പൂജയെ പിന്നാലെയെത്തിയ അക്രമി വെട്ടുകയായിരുന്നു. പിന്നില്‍നിന്നും കഴുത്തിലാണ് വെട്ടിയത്. മൂന്നുതവണ ഇയാള്‍ വെട്ടി. പിന്നീട് ഇയാള്‍ വാള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. റിട്ട. അധ്യാപകന്‍ മാത്രമാണ് കൊടുംക്രൂരതയ്ക്കു സാക്ഷിയായി ഉണ്ടായിരുന്നത്. അദ്ദേഹം ബഹളംകൂട്ടി ആളുകളെ അറിയിച്ചു. സംഭവ സ്ഥലത്തുതന്നെ പൂജ മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave a Comment