പ്ലാറ്റ്‌ഫോമില്‍ യുവതിയെ കടന്നുപിടിച്ച് ചുംബിച്ചു; (വീഡിയോ)

മുംബൈ: റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ വച്ച് യുവതിയെ കടന്നുപിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. നരേഷ് കെ ജോഷി എന്ന 43 കാരനാണ് പിടിയിലായത്. പ്ലാറ്റ് ഫോമിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ഇയാള്‍ പിന്നാലെ ചെന്ന് ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തി ചുംബിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്. യുവതിയെ ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇയാള്‍ തിരിഞ്ഞു നടക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആര്‍ പി എഫാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

pathram:
Related Post
Leave a Comment