ഇത് കമ്യൂണിസമല്ല, കമ്യൂണലിസമാണ്: കെ.സുധാകരന്റ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി എത്തി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിനുറുക്കിയ സിപിഎമ്മിന് ഇനി ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെക്കുറിച്ചു മിണ്ടാന്‍ സാധിക്കില്ലെന്നും, സിപിഎം നടപ്പാക്കുന്നതു കമ്യൂണിസമല്ല കമ്യൂണലിസമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവു കെ.സുധാകരന് അഭിവാദ്യമര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തെ അക്രമ രാഷ്ട്രീയത്തില്‍നിന്നു മോചിപ്പിക്കാനുള്ള മുന്നേറ്റമാണ്. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഈ സമരത്തിന്റെ കൂടെയുണ്ട്. സര്‍ക്കാരിനു വല്ല നീതിബോധവുമുണ്ടെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേ തീരൂ. അതുവരെ സമരം തുടരും. സിബിഐ അന്വേഷണം പ്രഖ്യാപിപ്പിക്കാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. അതും നോക്കും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment