എന്റെ വീട് വേണമെങ്കില്‍ പൊളിച്ചുകളയാന്‍ തയ്യാറാണ്: ജയസൂര്യ

കൊച്ചി: ഏറെ വിവാദമുണ്ടാക്കിയ സംഭവമാണ് നടന്‍ ജയസൂര്യ കായല്‍ കയ്യേറിയെന്ന ആരോപണം. എറണാകുളത്ത് കായല്‍ കൈയേറി വീട് ഉണ്ടാക്കിയെന്നാണ് ജയസൂര്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് വ്യക്തമായ പ്രതികരണവുമായി ജയസൂര്യ രംഗത്തെത്തിയിരിക്കുന്നു.. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞു.
ഭൂമിയോ കായലോ ഒന്നോ ആരുടെയും കയ്യേറാനുള്ളതല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇരുപത്തിയാറാമത്തെ വയസ്സിലാണ് ഞാന്‍ വീട് വയ്ക്കുന്നത്. കായലിനോടും കടലിനോടും പ്രത്യേക ഇഷ്ടമുണ്ട്. അവിടെ ഒരു പ്ലോട്ട് കെട്ടിത്തിരിച്ചിട്ടുണ്ട്. ആ പ്ലോട്ട് കെട്ടിത്തിരിച്ചിട്ടതാണ് അന്ന് ഞാന്‍ അയാളുടെ കയ്യില്‍ നിന്ന് വാങ്ങുന്നത്. അന്ന് എന്റെ കയ്യില്‍ അധികം കാശൊന്നുമില്ല. ഒന്നരലക്ഷം പറഞ്ഞിട്ട് ഒന്നേകാലിനാണ് വാങ്ങിക്കുന്നത്. അപ്പോള്‍ കെട്ടിത്തിരിച്ചിട്ടുള്ള പ്ലോട്ടാണ്. ഇതെന്നല്ല, എറണാകുളത്തെ കായല്‍ സൈഡ് അളന്നുനോക്കിക്കോ, എന്തെങ്കിലും ചില വ്യത്യാസങ്ങളുണ്ടാകും. ഗവണ്‍മെന്റ് അത് പൊളിച്ചുകളയണമെന്ന് പറയുകയാണെങ്കില്‍ വീട് വരെ പൊളിച്ചുകളയാന്‍ ഞാന്‍ തയ്യാറാണ്. അവിടെ എനിക്ക് ഒന്നും ചെയ്യാനില്ല. ഞാന്‍ വല്ല ഫ്‌ലാറ്റിലേക്കോ മറ്റോ മാറാം. എനിക്ക് ആരുടെയും ഒന്നും വേണ്ട. ജയസൂര്യ പറയുന്നു.

pathram:
Leave a Comment