പതിനേഴ് കാരിയെ നഗ്നചിത്രങ്ങള്‍ കാട്ടി പീഡിപ്പിച്ചു; വിവാഹ തലേന്ന് പ്രതിശ്രുത വരന്‍ പിടിയില്‍

കണ്ണൂര്‍: പതിനേഴ് വയസുകാരിയാ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിശ്രുത വരന്‍ വിവാഹത്തലേന്ന് പൊലീസ് പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിയായ 17 വയസുകാരിയെ നഗ്നചിത്രങ്ങള്‍ കാട്ടി പീഡിപ്പിക്കുകയായിരിന്നു.

പാനൂര്‍ സ്വദേശിനിയായ യുവതിയുമായി ഇന്നാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് കൊളവല്ലൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ വിവാഹം മുടങ്ങുകയായിരിന്നു. യുവാവിനതിരെ പോക്സോ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡ് ചെയ്തു.

pathram desk 1:
Related Post
Leave a Comment