ഒടുവില്‍ മൗനം വെടിഞ്ഞു, സിപിഎം ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയാണ് മുന്നോട്ട് പേകേണ്ടത്, രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരുവിധേനയും അംഗീകരിക്കാനാവില്ലെന്ന് എംഎ ബേബി

കൊലപാതകങ്ങളിലൂടെയല്ല രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം.എ. ബേബി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കേണ്ടതും ഒരുവിധേനയും അംഗീകരിക്കാനാവാത്തതാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.

ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ സംഭവങ്ങള്‍ നടക്കുന്നത് നേരെ തിരിച്ചാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയാണ് മുന്നോട്ട് പേകേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ നേതൃത്വത്തെ മറികടന്നാണ് ചില ആക്രമസംഭവങ്ങള്‍ അരങ്ങേറുന്നതെന്നും ബേബി പറഞ്ഞു.ശുഹൈബ് കൊലപാതകത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് ഒരു സിപിഎം നേതാവ് രംഗത്ത് വരുന്നത്.

pathram desk 2:
Related Post
Leave a Comment