ആടു ജീവിതത്തിനായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത് ഒന്നരവര്‍ഷത്തെ ഡേറ്റ്. ബെന്യാമിന്‍ എഴുതിയ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് പൃഥ്വിരാജ് 18 മാസം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മുതല്‍ കേരളത്തില്‍ ഷൂട്ടിംഗ് തുടങ്ങും. അതിന് ശേഷം രാജസ്ഥാന്‍, ജോര്‍ദ്ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. രണ്ടു ഷെഡ്യൂളുകള്‍ ആയാണ് ഷൂട്ടിംഗ്. അതുകൊണ്ടാണ് ഇത്രയും സമയം പൃഥ്വിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് ആദ്യം മുതലാണ് ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.നജീബ് കേരളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്ന കഥ ആദ്യ ഷെഡ്യൂളിലാണ് പൂര്‍ത്തീകരിക്കുന്നത്. ആദ്യ ഷെഡ്യൂളുകളില്‍ ആരോഗ്യമുള്ള ചെറുപ്പക്കാരനാണ് നജീബ്. രണ്ടാമത്തെ ഷെഡ്യൂളിലാണ് ആരോഗ്യം മോശമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. പൃഥ്വിരാജിന്റെ മറ്റ് കമ്മിറ്റ്‌മെന്റുകള്‍ തീര്‍ക്കുന്നതിനായിട്ടാണ് ആടുജീവിതം ഇത്രയും തള്ളിവെച്ചത്. ചിത്രത്തില്‍ നായികയായെത്തുന്നത് അമല പോള്‍ ആണ്.
മലയാള സിനിമ ഇതുവരെയും പൂര്‍ണമായി ഉപയോഗിക്കാത്ത നായികമാരില്‍ ഒരാളാണ് അമല പോളെന്ന് ബ്ലെസി പറഞ്ഞു. മിലി മാത്രമാണ് അമല എന്ന അഭിനേതാവിനെ ഉപയോഗിച്ച സിനിമയെന്നും ബ്ലെസി വ്യക്തമാക്കി. അമല ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ആടുജീവിതത്തിലെ കഥാപാത്രത്തിന് ബന്ധമില്ല. ലുക്കുകൊണ്ടായാലും പെര്‍ഫോമന്‍സ് കൊണ്ടായാലും മുന്‍കഥാപാത്രങ്ങളെക്കാള്‍ വ്യത്യസ്തമായിരിക്കും സൈനുവെന്നും ബ്ലെസി പറയുന്നു.
Leave a Comment