സഭയുടെ സ്വത്ത് പൊതു സ്വത്തല്ല, ഭൂമി വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ല : പുതിയ വാദങ്ങളുമായി മാര്‍ ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ സ്വത്ത് കൈമാറാന്‍ തനിക്ക് അവകാശമുണ്ടെന്ന് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കര്‍ദ്ദിനാള്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

സഭ ട്രസ്റ്റല്ലെന്ന് കര്‍ദ്ദിനാള്‍ കോടിതിയില്‍ ചൂണ്ടിക്കാട്ടി. സഭയുടെ സ്വത്ത് പൊതുസ്വത്തല്ല. അത് വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി കര്‍ദ്ദിനാള്‍ വിശദീകരിച്ചു. രൂപതയുടെ സ്വത്ത് കര്‍ദ്ദിനാളിന് എങ്ങനെ വില്‍ക്കാനാകുമെന്ന സംശയമാണ് ഹൈക്കോടതി ഉന്നയിച്ചത്.

ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സഭയുടെ ഭൂമി ഇടപാടില്‍ അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോയ മജിസ്ട്രേറ്റ് കോടതിയെ ഹൈക്കോടതി വി്മര്‍ശിച്ചു. ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

pathram desk 2:
Leave a Comment