സാമ്പത്തിക നില തൃപ്തികരമായിരിക്കില്ല, സുഹൃത്തുക്കളുമായി കലമുണ്ടായേക്കാം….! നിങ്ങളുടെ ഇന്ന് 19-02-2018

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
( ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): കാര്യസാധ്യം, ഇഷ്ടഭക്ഷണ സമൃദ്ധി, തൊഴിലില്‍ പുരോഗതി, ബന്ധുസമാഗമം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): നിര്‍മാണ മേഖലയില്‍ ചെറിയ തടസങ്ങള്‍ അനുഭവപ്പെടും, സാമ്പത്തിക നില തൃപ്തികരമായിരിക്കില്ല, സുഹൃത്തുക്കളുമായി കലഹത്തിലേര്‍പ്പെടാം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): സാമ്പത്തികമായി ചെലവ് വര്‍ധിക്കും, നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയ്യം, ആയില്യം): ബന്ധുസമാഗമം ഉണ്ടാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടും, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷ അനുഭവം.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സാധിക്കും, സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും, ലോണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ഇഷ്ടജനങ്ങളുമായി സൗഹൃദം പങ്കുവയ്ക്കും, ബന്ധുക്കളുടെ വീട്ടില്‍ വിരുന്നിനു പോകും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): ക്ഷേത്ര കാര്യങ്ങളില്‍ കൂടുതല്‍ താത്പര്യം വര്‍ധിക്കും, സാമ്പത്തികമായി ചില പ്രയാസങ്ങളെ നേരിടേണ്ടി വരും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ഉന്നത സ്ഥാനീയരുമായി അടുത്ത ബന്ധം പുലര്‍ത്തും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, വാഹന സംബന്ധമായി നേട്ടങ്ങളുണ്ടാകും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, തൊഴില്‍ മേഖലയില്‍ ഉന്നത പ്രാപ്തിയുണ്ടാകും, ദൂരസഞ്ചാരം ഉണ്ടാകും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, വാഹന സംബന്ധമായി ചെലവുകള്‍ അധികരിക്കും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും, സന്താനങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടാകും, അനാരോഗ്യമുണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുമായി സന്തോഷം പങ്കുവയ്ക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment