കോണ്‍ഗ്രസ് എം.എല്‍.എയുടെ മകനും സുഹൃത്തുകളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി; കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

ബംഗളൂരു: കോണ്‍ഗ്രസ് എം.എല്‍.എയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി. കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപാടും സുഹൃത്തുക്കളുമാണ് ഒരു ഹോട്ടലിലും ആശുപത്രിയിലും വച്ച് യുവാവിനെ മര്‍ദിച്ചത്.

ഡോളാര്‍സ് കോളനിയിലെ വിദ്വതിനെതിരെയാണ് ആക്രമണം നടന്നത്. വിദ്വത് കഴിഞ്ഞ ദിവസം രാത്രി ഒരു റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കാലിന് പ്ലാസ്റ്ററിട്ടിരുന്ന വിദ്വതിനോട് നേരെ ഇരിക്കണമെന്ന് നാലപാടും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വതിന് അത് സാധിച്ചില്ല. ഇതിന്റെ പേരില്‍ തര്‍ക്കം മൂത്ത് മര്‍ദ്ദിക്കുകയായിരിന്നു.

ഗുരുതര പരിക്കേറ്റ വിദ്വത് ആശുപത്രിയില്‍ ചികിത്‌സ തേടി. എന്നാല്‍ ആശുപത്രിയില്‍ എത്തിയും മര്‍ദനം തുടരുകയായിരുന്നു. സംഭവത്തില്‍ എം.എല്‍.എയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെുത്തിട്ടുണ്ട്. വിദ്വിതിന്റെ സഹോദരനെയും ആക്രമിക്കാന്‍ സംഘം ശ്രമിച്ചതായും പരാതിയുണ്ട്.

ഹാരിസ് എം.എല്‍.എ ആശുപത്രിയില്‍ എത്തി വിദ്വതിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പിയും ജെ.ഡി.എസും ശക്തമായ വിമര്‍ശനം ഉന്നയിച്ചു.

എന്നാല്‍ സംഭവത്തില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

pathram desk 1:
Related Post
Leave a Comment