ഒരു ചെറുനാരങ്ങ ലേലത്തില്‍ വിറ്റുപോയത് 7,600 രൂപയ്ക്ക്!!!

ഈറോട്: ഒരു ചെറുനാരങ്ങ ലേലത്തില്‍ വിറ്റുപോയത് 7,600 രൂപയ്ക്ക്. തമിഴ്നാട്ടിലെ ഈറോഡില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ലേലത്തിലാണ് ചെറുനാരങ്ങ ഇത്രയും വലിയ തുകയ്ക്ക് വിറ്റു പോയത്. ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചായിരുന്നു ലേലം. പഴത്തിനി കറുപ്പണ്ണന്‍ ക്ഷേത്രത്തില്‍ നടന്ന പൂജയില്‍ ഉപയോഗിച്ച നാരങ്ങയാണ് വന്‍ തുകയ്ക്ക് ലേലം ചെയ്തത്. ഒളപ്പാളയം ഗ്രാമത്തില്‍ ഷണ്‍മുഖമാണ് നാരങ്ങ ലേലത്തില്‍ വാങ്ങിയത്.

ക്ഷേത്രത്തില്‍ നടന്ന പൂജയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ലേലത്തില്‍ വില്‍ക്കുകയാണ് പതിവ്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക ക്ഷേത്ര നടത്തിപ്പിനായാണ് ഉപയോഗിക്കുന്നത്. തേങ്ങ, പഴങ്ങള്‍, വെള്ളി പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം ലേലം ചെയ്തതില്‍ ഉള്‍പ്പെടുന്നു.

pathram desk 1:
Related Post
Leave a Comment