ആരാധകരുടെ കാത്തിരിപ്പിന് വിരാമം…മമ്മൂട്ട ചിത്രം പേരന്‍പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പിന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനത്ത് ചിത്രം എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന പേരന്‍പിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് റാമാണ് ചിത്രത്തിന്റെ സംവിധാനം.

തീയേറ്ററുകള്‍ ലഭ്യമാകുന്നതനുസരിച്ച് മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സിനിമയില്‍ ടാക്സി ഡ്രൈവറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു

pathram desk 1:
Related Post
Leave a Comment