ദുബായില്‍ തിരിച്ചെത്തി ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്ന് ബിനീഷ് കോടിയേരിയുടെ വെല്ലുവിളി; വീഡിയോ പുറത്ത്

ദുബായില്‍ നടന്ന ചെക്കുകേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പുകമറകളും വിവാദങ്ങളും നീങ്ങിയെന്നവകാശപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് ലൈവ്. ഞാനെന്താണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ലൈവ് എന്ന് വ്യക്തമാക്കിയ ബിനീഷ് കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പറഞ്ഞു.

താന്‍ ദുബായില്‍ എത്തിയെന്നും കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമുള്ള മറുപടിയാണ് ഇതെന്നും വ്യക്തമാക്കി ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നാണ് ബിനീഷ് കോടിയേരിയുടെ ലൈവ്. നടക്കാന്‍ പഠിച്ചത് തലശേരിയാണെന്നും ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ലെന്നും ബിനീഷ് പറയുന്നു.

pathram desk 2:
Leave a Comment