കോഴിക്കോട്: എം.എസ്.എഫ് നേതാവായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു ബന്ധമുണ്ടെന്ന എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ തുറന്നുപറച്ചില്‍ ഗൗരവമായി കാണണമെന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാവണം.
ഷുക്കൂര്‍ വധത്തിന്റെ യാഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ ചോദ്യംചെയ്യല്‍ ഉപകരിക്കും. ഇക്കാര്യം ഉന്നയിച്ച് എം.എസ്.എഫ് സി.ബി.ഐ അന്വേഷണ വിഭാഗത്തിനു പരാതി നല്‍കും. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്നു പറയുന്നുണ്ടെങ്കിലും എല്ലാ കൊലപാതകങ്ങളും പാര്‍ട്ടിയുടെയും നേതാക്കളുടെയും അറിവോടുകൂടിയാണെന്ന യാഥാര്‍ഥ്യം ഈ വെളിപ്പെടുത്തലിലൂടെ വ്യക്തമായെന്നും മിസ്ഹബ് വ്യക്തമാക്കി.
Leave a Comment