വിവാദം തീരുന്നില്ല… ‘നടി പ്രിയക്കെതിരേയും വീണ്ടും കേസ്

മുംബൈ: ‘മാണിക്യ മലരായ പൂവി’യിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായ പ്രിയാ വാര്യര്‍ക്കെതിരേ വീണ്ടും കേസ്. ജന്‍ജാഗരണ്‍ സമിതി എന്ന സംഘടനയുടെ പരാതിയില്‍ മഹാരാഷ്ട്രയിലെ ജിന്‍സി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവാദം തീരുന്നില്ല…
‘മാണിക്യ മലരായ പൂവി’ക്കും,നടി പ്രിയക്കെതിരേയും വീണ്ടും കേസ്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

നേരത്തെ, ഹൈദരാബാദ് പോലീസ് സ്റ്റേഷനിലും പ്രിയയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികള്‍ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ പോലീസില്‍ പരാതി നല്കിയത്. ഹിറ്റായ ഗാനം പരിഭാഷപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബിയും ഖദീജ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നു മനസിലായി എന്നും ഇത് നബിയെ അപമാനിക്കുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്. ഗാനം പിന്‍വലിക്കുകയോ വരികള്‍ മാറ്റിയെഴുതുകയോ ചെയ്യണമെന്നും പരാതിക്കാര്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment