വിദേശ വനിതയെ പള്ളിമേടയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചു, പള്ളി വികാരിയായ വൈദികനെ പാല രൂപത പുറത്താക്കി

കടുത്തുരുത്തി: വിദേശിയായ വനിതെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയില്‍ നിന്ന് രൂപത പുറത്താക്കി. പാല രൂപതയിലെ കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിനെയാണ് പുറത്താക്കിയത്.എല്ലാ പൗരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും വൈദികനെ നീക്കം ചെയ്തതായാണ് പാലാ രൂപത വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ പൗരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും വൈദികനെ നീക്കം ചെയ്തതായാണ് പാലാ രൂപത വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ പ്രണയം നടിച്ച യുവതിയെ കേരളത്തിലെത്തിച്ച വൈദികന്‍ പീഡിപ്പിക്കുകയായിരുന്നെന്നായിരുന്നു കേസ്.ഫേസ്ബുക്ക് ചാറ്റിലൂടെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് കേരളത്തിലേക്ക് എത്തിച്ച വൈദികന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന വിദേശ യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കേസ് രെജിസ്റ്റര്‍ ചെയ്തതോടെ വൈദികന്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. ചങ്ങനാശ്ശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ തോമസ് താന്നിനില്‍ക്കും തടത്തില്‍.

pathram desk 2:
Related Post
Leave a Comment