ഇതാണോ ‘സ്വഛ് ഭാരത്’!!! രാജസ്ഥാന്‍ ആരോഗ്യമന്ത്രി റോഡരികില്‍ നിന്ന് മൂത്രമൊഴിക്കുന്ന ചിത്രം വൈറലാകുന്നു

ജയ്പുര്‍: ബിജെപി സര്‍ക്കാരിന് നാണക്കേടുണ്ടാക്കി രാജസ്ഥാന്‍ ആരോഗ്യമന്ത്രിയുടെ പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍. ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. റോഡരികില്‍ മതിലിന് സമീപം നിന്നാണ് മന്ത്രി മൂത്രമൊഴിക്കുന്നത്.

സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച് വാചാലരാകുന്ന ബിജെപിയുടെ മന്ത്രി ജയ്പുരിലെ റോഡരികില്‍ മൂത്രമൊഴിച്ചത് വലിയ വിവാദമായിരിക്കുകയാണ്. എന്നാല്‍ ഈ വിവാദത്തില്‍ വലിയ കാര്യമില്ലെന്നാണ് മന്ത്രിയുടെ മറുപടി.

സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി ജയ്പുര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഇതേ നഗരത്തിലെ റോഡരികില്‍ മന്ത്രി മൂത്രമൊഴിച്ചത്.

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവര്‍ 200 രൂപ ഫൈന്‍ അടക്കണമെന്നാണ് നിയമം. എന്നാല്‍ ഈ വിഷയം ഒരു വലിയ കാര്യമല്ലാത്തതിനാല്‍ താന്‍ പ്രതികരിക്കുന്നില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

pathram desk 1:
Related Post
Leave a Comment