കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്ത് ചുമക്കേണ്ടതില്ല

കോട്ടയം: യുഡിഎഫിനു കേരളത്തില്‍ ഇനിയൊരു ഭരണമില്ലെന്നു മനസ്സിലാക്കി കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്തു ചുമക്കേണ്ട കാര്യമില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി എം.എം.മണി സിപിഐക്കെതിരെ ഉന്നയിച്ചതു നീചമായ ആരോപണങ്ങളാണെന്ന് അധ്യക്ഷനായിരുന്ന സിപിഐ ജില്ലാ സെക്രട്ടറി കെ.െക. ശിവരാമന്‍ പറഞ്ഞു. മന്ത്രിയായതിനുശേഷം എം.എം.മണി സിപിഐക്കെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. കട്ടപ്പനയില്‍ സിപിഎം ജില്ലാ സമ്മേളനത്തിനിടെ മന്ത്രി എം.എം.മണി സിപിഐക്കാരെ കണ്ടാല്‍ അറയ്ക്കുകയാണെന്നും ഓക്കാനം വരുമെന്നും പറഞ്ഞു. ഇതേരീതിയില്‍ തിരിച്ചടിക്കാന്‍ അറിയാമെങ്കിലും സംയമനം പാലിച്ചു.
സിപിഐ എല്‍ഡിഎഫ് മുന്നണിയുടെ ബാധ്യതയല്ല, മറിച്ച് സുശക്തമായ ഭാഗമാണ്. പാര്‍ട്ടിക്ക് ഒരു തമ്പുരാന്റെയും തണല്‍ വേണ്ട. പുറകെ നടന്നു ശല്യപ്പെടുത്തുന്നവര്‍ക്ക് അര്‍ഹിക്കുന്നതു തിരികെ നല്‍കാന്‍ അറിയാമെന്നും ശിവരാമന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment