വരലക്ഷ്മിയെ വിവാഹം കഴിക്കാനൊരുങ്ങി വിശാല്‍!!! ശരത് കുമാര്‍ കൈ പിടിച്ച് കൊടുക്കുമോ? ഉറ്റുനോക്കി തമിഴ് സിനിമാ ലോകം

ചെന്നൈ: തമിഴ് സിനിമാ താരം വിശാലിന് തമിഴകത്തെ സുപ്രീം സ്റ്റാര്‍ എന്നറിയപ്പെടുന്ന ശരത് കുമാര്‍ തന്റെ മകളെ വിവാഹം കഴിച്ച് കൊടുക്കുമോ എന്ന ചര്‍ച്ച തമിഴകത്ത് കൊഴുക്കുന്നു. താന്‍ വിവാഹിതനാകുന്നുവെന്ന് വിശാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി വിശാല്‍, വരലക്ഷ്മിയുമായി പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ വധു വരലക്ഷ്മി ആയിരിക്കുമെന്ന് തമിഴ് സിനിമാ ലോകത്തിന് സംശയമില്ല.

തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വിശാലും ശരത് കുമാറും കടുത്ത ശത്രുതയിലാണ്. ഏതായാലും ശത്രുത മറന്ന് വിശാലിന് തന്റെ മകളെ കൈപിടിച്ചു നല്‍കാന്‍ ശരത് കുമാര്‍ തയ്യാറാകുമോ എന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്.

നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും അതിന് ശേഷം തന്റെ ആദ്യത്തെ പണി വിവാഹം കഴിക്കുക എന്നതാണെന്നാണ് വിശാല്‍ പറഞ്ഞത്. തമിഴ് സിനിമാ ലോകത്ത് വിശാല്‍-ശരത് കുമാര്‍ പക്ഷങ്ങളുടെ അഭിപ്രായ ഭിന്നത സംഘടനയുടെ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. നടികര്‍ സംഘത്തിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശാലിനെയിരെ ശരത് കുമാര്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment