അളിയാ അനൂപേ …. ഗംഭീരമാവട്ടെ, ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ജയസൂര്യ

അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. നവാഗതനായ സൂരജ് തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനൂപ് മേനോന്‍ ഒരു തിരക്കഥയുമായി എത്തുന്നത്.

ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മിയ, പുതുമുഖ താരം ഹന്ന എന്നിവരാണ് നായികമാര്‍. ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷമാണ് അനൂപ് അവതരിപ്പിക്കുന്നത്. മെഴുകുതിരിയുണ്ടാക്കുന്ന ആളായാണ് മിയ ചിത്രത്തില്‍ വേഷമിടുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഊട്ടിയിലായിരുന്നു ചിത്രീകരണം. സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ലാല്‍ ജോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അലന്‍സിയര്‍, ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment