സൗബിന്‍ ആദ്യമായിട്ട് നായകവേഷത്തില്‍ എത്തുന്നു,കൂട്ടിന് നൈജീരിയക്കാരന്‍ സാമുവേല്‍ റോബിന്‍സണും: സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ എത്തി

സൗബിന്‍ ഷാഹിര്‍ പ്രധാനവേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ഒഫീഷ്യല്‍ ട്രെയിലറെത്തി. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ റോബിന്‍സണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലപ്പുറത്തെ സെവന്‍സ് ഫുട്ബോളിന്റെ കഥയാണ് പറയുന്നത്. സെവന്‍സ് കളിയ്ക്കാനെത്തി സൗബിന്റെ വീട്ടില്‍ താമസമാക്കുന്ന സുഡാനിയോട് വീട്ടുകാരും സൗബിനും സംസാരിയ്ക്കാന്‍ പാടുപെടുന്നതാണ് ട്രെയിലറിലെ ഹൈലൈറ്റ്.

സക്കരിയ തന്നെ കഥയെഴുതിയ ചിത്രത്തിന് ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. റെക്സ് വിജയന്റേതാണ് സംഗീതം. ഫുട്ബോള്‍ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായാണ് ചിത്രീകരണം.

pathram desk 2:
Related Post
Leave a Comment