ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശരീര വേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം നടനെ രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്തെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

വെള്ളിയാഴ്ച പകല്‍ മുംബൈയില്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ റിലീസിന് താരമെത്തിയിരുന്നു. റിഷി കപൂറും അമിതാഭ് ബച്ചനും 27 വര്‍ഷത്തിനൊപ്പം തിരിച്ചെത്തുന്ന 102 നോട്ട് ഓട്ട് എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസാണ് വെള്ളിയാഴ്ച മുംബൈയില്‍ വച്ച് നടന്നത്. തോളിന് പരിക്കേറ്റ ബച്ചന്‍ ആസ്ട്രേലിയയില്‍ വച്ച് നടന്ന അഭിഷേക് ബച്ചന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.

pathram desk 1:
Related Post
Leave a Comment