അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ മുലപ്പാലിനായി കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു… പ്രകോപിതയായ യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു!!!

അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് മുലപ്പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞു. പ്രകോപിതയായ യുവതി അരിവാളുകൊണ്ട് കുഞ്ഞിനെ കഴുത്തറുത്തു കൊന്നു. മധ്യപ്രദേശിലെ ധാറില്‍ കഴിഞ്ഞ ദിവസമാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊലനടന്ന് നാലുമണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് യുവതി ഒരു വയസുള്ള തന്റെ സ്വന്തം കുഞ്ഞിനെ അരിവാളുപയോഗിച്ച് കഴുത്തു മുറിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്‍ പെട്ടെന്ന് കേള്‍ക്കാതാകുകയും തൊട്ടു പിന്നാലെ വാതില്‍ അടച്ച് യുവതി കുട്ടി ഇല്ലാതെ തനിച്ച് ബന്ധുവീട്ടിലേക്ക് പോവുകയും ചെയ്തതു നാട്ടുകാര്‍ക്ക് സംശയത്തിനിട നല്‍കി. ഇതേതുടര്‍ന്ന് അടുത്തു താമസിച്ചു വന്നിരുന്ന യുവതിയുടെ ഒരു ബന്ധുവും നാട്ടുകാരില്‍ ചിലരും വീട്ടിലെത്തി വാതില്‍ തള്ളിത്തുറന്ന് നോക്കിയതോടെയാണ് കുഞ്ഞ് രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്.

അടുക്കളയില്‍ തിരക്കിട്ട് ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് പാലിനു വേണ്ടി നിര്‍ത്താതെ കരഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടമായ യുവതി അരിവാള്‍ എടുത്ത് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

pathram desk 1:
Related Post
Leave a Comment