ഈ പെണ്‍പിള്ളേര്‍ ഒരു രക്ഷയുമില്ലാ മക്കളേ…….അഡാറ് ലവ്വിലെ പ്രണയഗാനം എറ്റുപ്പാടി കേരളക്കര

കൊച്ചി: ഹാപ്പി വെഡ്ഡിങ്സിനും, ചങ്ക്സിനും ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ പാട്ട് പുറത്തിറങ്ങി, പഴയ കാലത്തെ ഹിറ്റ് മാപ്പിളപ്പാട്ടായ മാണിക്യ മലരായ പൂവിയെ റീമേക്ക് ചെയ്ത് അവതരിപ്പിക്കുകയാണ് ഇവിടെ.ഷാന്‍ റഹ്മാന്‍ ഇണമിട്ട് വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ ആഡാറ് ഫീലിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ പി.എം.എ ജബ്ബാറിന്റെതാണ്.

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് അഡാറ് ലവ് നിര്‍മ്മിക്കുന്നത്.സാരംഗ് ജയപ്രകാശ്, ലിജോ പനാടന്‍ എന്നിവരാണ് അഡാറ് ലവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൃശൂരിലും ഊട്ടിയിലുമായിട്ടു ചിത്രീകരിക്കുന്ന സിനിമയില്‍ നര്‍മ്മത്തിന്റെയും, പ്രണയത്തിന്റെയും പശ്ചാത്തലത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് അവതരിപ്പിക്കുന്നത്.

pathram desk 2:
Related Post
Leave a Comment