നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാതാവായ ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന വികടകുമാരന്‍ എന്ന ചിത്രമാണ് ബിജോയുടെ ഏറ്റവും പുതിയ സിനിമ. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അരുണ്‍ഘോഷിനൊപ്പം ചേര്‍ന്നാണ് ബിജോയ് ചന്ദ്രന്‍ ഈ ചിത്രം നിര്‍മിച്ചത്.

റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹ കമ്മിറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെയും നിര്‍മാതാവാണ് ബിജോയ ചന്ദ്രന്‍.

pathram desk 2:
Related Post
Leave a Comment